തിരുവനന്തപുരത്ത് ഭര്‍തൃമതിയായ യുവതി ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൂന്തുറ കല്ലുംമൂട് സ്വദേശി പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ(38)ആണ് സുഹൃത്തായ മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടില്‍ കയറി വെള്ളിയാഴ്ച രാവിലെ തൂങ്ങിമരിച്ചത്.
|
അരുണും സന്ധ്യയും ഏഴാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു പഠിച്ചത്. ആറു വര്‍ഷം മുമ്പ് നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തതിന് ശേഷം ഇരുവരും അടുപ്പത്തിലായി. ഇതിനിടെ അരുണിന്റെ വിവാഹം ഉറപ്പിച്ചു. ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടുവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യ കത്തിയുമായെത്തി അരുണിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും യുവാവ് ഓടിച്ചിരുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തു. സന്ധ്യയുടെ ആക്രമണം ചെറുക്കുന്നതിനിടെ അരുണിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിറ്റേദിവസം അരുണിന്റെ മാതാപിതാക്കള്‍ ജോലിക്കും അരുണ്‍ കാര്‍ നന്നാക്കാന്‍ പോയ സമയത്ത് സന്ധ്യ അരുണിന്റെ വീട്ടില്‍ എത്തി. അരുണിന്റെ മാതൃ സഹോദരി മാത്രമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളി മാറ്റിയ ശേഷം അരുണിന്റെ മുറിയില്‍ കയറി വാതില്‍ അടച്ച ശേഷം സന്ധ്യ തൂങ്ങി മരിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





