മലപ്പുറം എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17കാരിയെ ചാലിയാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ കരാട്ടെ അധ്യാപകന്‍ വാഴക്കാട് ഊര്‍ക്കടവ് സ്വദേശി വി സിദ്ദിഖലിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കരാട്ടെ അധ്യാപനത്തിന്റെ മറവില്‍ ഇയാള്‍ കൂടുതല്‍ കുട്ടികളെ പീഡനത്തിന് ഇരകളാക്കിയതായാണ് വെളിപ്പെടുത്തല്‍.(more revelation against karate master arrested over death of 17 year old girl)
|
17കാരിയുടെ മരണത്തിനു പിന്നാലെയാണ് സിദ്ദിഖലിയുടെ കരാട്ടെ സ്ഥാപനത്തില്‍ പഠിച്ചിരുന്ന കൂടുതല്‍ കുട്ടികളും ഇവരുടെ മാതാപിതാക്കളും വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തങ്ങള്‍ നേരിടുന്നത് ലൈംഗികമായ പീഡനമാണെന്ന തിരിച്ചറിവ് കൂടുതല്‍ കുട്ടികള്‍ക്കും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കരാട്ടെ അധ്യാപകന്‍ പെണ്‍കുട്ടിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ മാതാപിതാക്കള്‍ അധ്യാപകനില്‍ നിന്ന് ദുരനുഭവം നേരിട്ടിരുന്നുവോ എന്ന് ആരാഞ്ഞതോടെയാണ് കുട്ടികള്‍ സിദ്ദിഖലിക്കെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
പഠനത്തില്‍ മിടുക്കിയായിരുന്ന പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും പ്ലസ് വണിലും മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്ത 17കാരിയെ ആണ് തിങ്കളാഴ്ച വൈകീട്ട് എട്ടോടെ ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളം കുറഞ്ഞ ഇടത്ത് മേല്‍വസ്ത്രമില്ലാതെയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അന്നേദിവസം വൈകീട്ട് ആറോടെ കാണാതായെ പെണ്‍കുട്ടിക്കു വേണ്ടി നടത്തിയ തിരച്ചിലില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സിദ്ദിഖലിക്കെതിരേ വെളിപ്പെടുത്തലുകളുണ്ടായതും ഇയാള്‍ കരാട്ടെ ക്ലാസിലെ ശിഷ്യകള്‍ക്കെതിരേ നടത്തിയിരുന്ന ലൈംഗികാതിക്രമം പുറത്തറിയുന്നതും. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിദ്ദിഖലി മുമ്പ് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവരികയുണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





