ഇസ്രായേല്‍ ലബനാനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരണം 270 കടന്നു. ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്. റോക്കറ്റുകളും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇസ്രായേല്‍ ലബനാന്‍ ആക്രമിക്കുന്നത്. തിങ്കളാഴ്ച ലബനാനിലെ 300ലേറെ കേന്ദ്രങ്ങള്‍ തങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു.
|
അതേസമയം ഇസ്രായേല്‍ ആക്രമണത്തിനു തിരിച്ചടിയായി ഹിസ്ബുല്ല ഇസ്രായേലിലേക്ക് ഡസന്‍കണക്കിന് റോക്കറ്റുകളാണ് വിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ലബനാനില്‍ പേജറുകളും വാക്കിടോക്കികളും കൂട്ടത്തോടെ പൊട്ടിത്തെറിപ്പിച്ച ആക്രമണമുണ്ടായിരുന്നു.
ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ലബനാനും ഹിസ്ബുല്ലയും ചൂണ്ടിക്കാട്ടുകയുമുണ്ടായി. ഇതിനു പിന്നാലെ ഇസ്രായേലിന് തിരിച്ചടി നല്‍കുന്ന നടപടിക്ക് ഹിസ്ബുല്ലയും തുടക്കംകുറിച്ചിരുന്നു. ഇസ്രായേലി നഗരമായ ഹൈഫയില്‍ ഒട്ടേറെ റോക്കറ്റുകളാണ് പതിക്കുന്നത്. റോക്കറ്റുകളെ മാര്‍ഗമധ്യേ തകര്‍ക്കുന്ന ഇസ്രായേലിന്റെ അയണ്‍ ഡോമിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുന്ന ഹൈഫയിലെ ഫാക്ടറി ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ തകര്‍ന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





