ളവ് ജിഹാദിലൂടെ 32000 യുവതികളെ മതംമാറ്റി ഐഎസില് ചേരാന് സിറിയയിലേക്ക് കൊണ്ടുപോവുന്നുവെന്നതടക്കമുള്ള ഇല്ലാക്കഥകള്‍ കുത്തിനിറച്ച് പ്രദര്‍ശനത്തിനെത്തുന്ന കേരള സ്റ്റോറീസ് സിനിമയിലെ പ്രചാരണത്തിന് തെളിവ് നല്‍കിയാല്‍ കോടിയിലേറെ രൂപ ഇനാം പ്രഖ്യാപിച്ചെങ്കിലും വെല്ലുവിളി ഏറ്റെടുക്കാനാളില്ല. ഇസ് ലാം മതം സ്വീകരിച്ച് 32000ത്തിലേറെ പേര്‍ സിറിയയിലേക്ക് പോയെന്ന അവകാശവാദത്തിന് തെളിവ് നല്‍കിയാല്‍ ഒരു കോടി രൂപ നല്‍കുമെന്ന മുസ് ലിം യൂത്ത് ലീഗിന്റെ വാഗ്ദാനമാണ് ഇതില്‍ ഏറ്റവും വലിയ തുക.
|
2023 മെയ് 4ന് രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെയാണ് തെളിവ് സമര്‍പ്പിക്കാന്‍ യൂത്ത് ലീഗ് സാവകാശം നല്‍കിയിരിക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറുകളില്‍ തെളിവ് നല്‍കിയാല്‍ മതിയെന്നും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട അറിയിപ്പില് പറയുന്നു.
നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീല്‍, പ്രവാസി മലയാളി നസീര്‍ ഹുസയ്ന്‍ കിഴക്കേടത്ത് എന്നിവരാണ് തെളിവ് നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. മതംമാറി സിറിയയില്‍ പോയ 3200 പേരുടെ വിവരങ്ങള്‍ വേണ്ട വെറും പത്തുപേരുടെ വിവരം നല്‍കിയാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നാണ് നസീര്‍ ഹുസയ്‌ന്റെ പ്രഖ്യാപനം. പാലക്കാട് സ്വദേശികളായ ഇസ് ലാമിലേക്ക് മതംമാറിയ ബെക്‌സന്‍ വിന്‍സന്റ്, ബെസ്റ്റെന്‍ വിന്‍സന്റ് എന്നീ സഹോദരങ്ങള്‍ വിവാഹം ചെയ്ത മെറിന്‍, നിമിഷ, പിന്നെ സോണിയ സെബാസ്റ്റിയന്‍ എന്നിവരാണ് ഇതുവരെ മുസ് ലിം സമുദായത്തില്‍ നിന്നല്ലാത്തെ ഐസിസില്‍ ചേര്‍ന്നതായി വാര്‍ത്തയുള്ളതെന്നും ഹൈക്കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് കേസിനെക്കുറിച്ച് ഒരു തെളിവുമില്ലാതെ ഒരു സമുദായത്തെയും ഒരു സംസ്ഥാനത്തിയെും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന എല്ലാവരും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ മുസ് ലിം യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഇസ് ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ ഓഫര്‍ ചെയ്യുന്നുവെന്നാണ് ഷുക്കൂര്‍ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 32000 സ്ത്രീകളുടെ ഒന്നുംവേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.
സംഘപരിവാര്‍ പ്രൊപ്പഗണ്ടയില്‍ തയ്യാറാക്കിയ ദ കേരള സ്റ്റോറിക്കെതിരേ തമിഴ്‌നാട്ടില്‍ നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സിനിമയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





