24
Oct 2024
Thu
24 Oct 2024 Thu
Mossad Chief heads to Qatar to start hostage deal talks

ഹമാദ് ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാനും വെടനിര്ത്തലിനുമുള്ള വഴികള്‍ തേടിയ മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ ഖത്തറിലേക്ക്. വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനുമായി ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഞായറാഴ്ചയാണ് മൊസാദ് മേധാവി ദോഹയിലെത്തുക. സിഐഎ മേധാവി ബില്‍ ബേണ്‍സ്, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനി എന്നിവരുമായി ഡേവിഡ് ബര്‍ണിയ ചര്‍ച്ച നടത്തുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ യുഎസ് വിദേശ കാര്യ സെക്രട്ടിറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച ദോഹയിലെത്തിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബ്ലിങ്കന്‍ നേരെ സൗദിയിലേക്കാണ് പോയത്. ഇവിടെ നിന്നാണ് ബ്ലിങ്കന്‍ ഖത്തറിലെത്തിയതും അമീറുമായും പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തുന്നതും.

ഹമാസ് മേധാവി യഹ്യ സിന്‍വാറിനെ വധിച്ചതോടെ ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറാവുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. യുദ്ധം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ഹമാസ് പിടിച്ചുകൊണ്ടുപോയ ഇസ്രായേല്യരെ മോചിപ്പിക്കാന്‍ ഇസ്രായേലിന് ആയിട്ടില്ലെന്നത് രാജ്യത്തിനുള്ളില്‍ തന്നെ കടുത്ത വിമര്‍ശനത്തിനു കാരണമായിരുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതിയിലാണ് നേരത്തേ ഹമാസ് വെടിനിര്‍ത്തലിന് സമ്മതിച്ചതും ഇസ്രായേല്‍ ജയിലിലടച്ച ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ബന്ദികളെ വിട്ടയച്ചതും.

READ ALSO: ഇസ്രായേലി നഗരങ്ങളില്‍ പതിച്ചത് ഡസന്‍കണക്കിന് റോക്കറ്റുകള്‍; യുഎസ് വിദേശകാര്യ സെക്രട്ടറി മധ്യസ്ഥ ചര്‍ച്ചയുമായി ഖത്തറില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക