23
Jan 2023
Sun
23 Jan 2023 Sun

വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഈ സന്ദർഭത്തിൽ പോലും കാൻസർ രോഗം മാറുമെന്ന് വിശ്വാസിക്കുവാൻ പ്രയാസമുള്ളവരാണ് മലയാളികളിൽ ഭൂരിഭാഗവുമെന്ന് ഡോ. നാരായണൻ കുട്ടി വാര്യർ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി സൈക്കോ ഓങ്കോളജി: ന്യൂ വേവ്‌സ് ഇൻ ക്യാൻസർ ട്രീറ്റ്‌മെന്റ് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറുപത് ശതമാനം കാൻസറുകളും പൂർണമായി ചികിത്സിച്ചു മാറ്റുവാൻ സാധിക്കുമെന്ന് പഠനങ്ങളിലടക്കം തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും നെഗറ്റീവ് സെൻസിലാണ് ഇപ്പോഴും മലയാളി കാൻസറിനെ കാണുന്നതെന്നും കേരളത്തിൽ കാണുന്ന അൻപതു ശതമാനം കാൻസറിനും കാരണം പുകയില, മദ്യപാനം എന്നിവയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഡോ. അജു മാത്യൂ, ഡോ. സഞ്ജു സിറിയക്, പി മോഹൻ ദാസ് എന്നിവരും സംസാരിച്ചു.