ഉഡുപ്പിയിൽ വീട്ടമ്മയും 3 മക്കളും കൊല്ലപ്പെട്ട നിലയിൽ. വൃദ്ധയ്ക്ക് കുത്തേറ്റു.
മാൽപെ പോലീസ് സ്റ്റേഷൻ പരിധിയിലെ നെജാറിലെ തൃപ്തി നഗറിലാണ് സംഭവം.
ഹസീന (46), മക്കളായ അഫ്നാൻ (23), അജ്നാസ് (21), ആസിം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് കൂട്ടക്കൊലപാതകം നടന്നത്.
|
വീട്ടിലുണ്ടായിരുന്ന ഹസീനയുടെ അമ്മായിയമ്മ ഹാജിറ(70)യ്ക്കാണ് കുത്തേറ്റത്.
ഹസീനയുടെ ഭർത്താവ് മുഹമ്മദ് നൂർ വിദേശത്താണ് ജോലി ചെയ്യുന്നത്. മൂന്ന് കുട്ടികൾക്കും അമ്മായിയമ്മയ്ക്കുമൊപ്പം ഹസീന തന്റെ വസതിയിലാണ് താമസിച്ചിരുന്നത്.
അജ്ഞാതൻ വീട്ടിൽ കയറി നാലുപേരെയും കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് എസ്പി ഡോ.അരുൺ കെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാൻ വിശദമായ അന്വേഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





