02
Mar 2025
Mon
02 Mar 2025 Mon
mother and daughter dies after vehicle rammed in to them in Varkala

തിരുവനന്തപുരം വര്‍ക്കലയില്‍ ഉല്‍സവം കഴിഞ്ഞു മടങ്ങുന്നവര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി അമ്മയും മകളും മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്. വര്‍ക്കല പേരേറ്റില്‍ സ്വദേശിനിയായ രോഹിണി(53), മകള്‍ അഖില(19) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാത്രി 10ന് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജങ്ഷന് സമീപമാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ റിക്കവറി വാഹനം ഒരു സ്‌കൂട്ടറിലിടിച്ച ശേഷം റോഡിലൂടെ നടന്നു പോവുന്നവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

ആളുകളെ ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലും ശേഷം നിര്‍ത്തിയിട്ടിരുന്ന കാറിലുമിടിച്ചാണ് നിന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ ചെറുന്നിയൂര്‍ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക