10വയസ്സുകാരനെ കൊന്ന് സ്യൂട്ട്‌കേസിലൊളിപ്പിച്ച അമ്മയും കാമുകനും അറസ്റ്റില്‍. കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത് തുടര്‍ന്ന് ഇരുവരെയും പിടികൂടിയതും. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.
|
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിയുടെ അമ്മ ദീപാലി രാജ്‌ബോങ്ഷി പരാതി നല്‍കിയെങ്കിലും ഇവരുടെ പെരുമാറ്റത്തില്‍ പോലീസിന് അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്നാണ് ബസിസ്ത ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയ ട്രോളി ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
ഇതിനു പിന്നാലെ ദീപാലിയെയും ഇവരുടെ കാമുകനായ ജ്യോതിര്‍മോയ് ഹലോയിയെും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലടച്ചത്.
ട്യൂഷന് പോയ മകന്‍ തിരികെ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപാലി പോലീസിനെ സമീപിച്ചത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകം വെളിപ്പെടുത്തുകയായിരുന്നു. മൃതദേഹം തള്ളിയ സ്ഥലവും യുവതി വെളിപ്പെടുത്തി. തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇവിടെ നിന്ന് കുട്ടിയുടെ സ്‌കൂള്‍ ബാഗും കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





