22
Jan 2023
Fri
22 Jan 2023 Fri

മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞ അമ്മയും കാമുകനും അറസ്റ്റില്‍. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരാണ് പിടിയിലായത്. സുനിതയാണ് കുട്ടിയെ കഴുത്ത്‌ ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്ന്ന് സണ്ണിയുടെ സഹായത്തോടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞെടുത്ത് ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. ട്രാക്കിനു സമീപമുള്ള കനാലിൽ മൃതദേഹം തള്ളുന്നതിനായിരുന്നു ഇത്. ട്രെയിനില്‍ കയറിയ ഇരുവരും ചേര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ട്രെയിന്റെ വേഗത മൂലം കണക്കുകൂട്ടല് പിഴച്ചതോടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപത്ത് വീഴുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടിയെ തിരിച്ചറിഞ്ഞതും അമ്മയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതും. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് സുനിതയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് കുട്ടികളുടെ അമ്മയാണ് സുനിതയെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മകളും മറ്റൊരു മകളും സുനിതയ്ക്കും കാമുകനുമൊപ്പമാണ് താമസിച്ചിരുന്നത്. മറ്റ് മൂന്ന് കുട്ടികള്‍ ഇവരുടെ ഭര്‍ത്താവിനൊപ്പമാണ്.