30
Jul 2025
Fri
30 Jul 2025 Fri
mother and three children injured in car blast

ആഴ്ചകളായി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്നു കുട്ടികള്‍ക്കും പരിക്ക്. രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരം. പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാരുതി കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പൊന്‍പുളി അത്തിക്കോട് പുളക്കാട് പരേതനായ മാര്‍ട്ടിന്റെ ഭാര്യ എല്‍സി മാര്‍ട്ടിന്‍ (40), മക്കള്‍ അലീന (10), ആല്‍ഫിന്‍ (6), എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രണ്ട് കുട്ടികള്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇവരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക