രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയതിനെത്തുടര്‍ന്ന് 6 വയസുകാരന് മരിച്ച സംഭവത്തില്‍ അമ്മയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരന്‍ ധനേഷിന്റെ ഭാര്യ പി പി ധനജയും ഭര്‍തൃമാതാവ് ശ്യാമളയുമാണ് അറസ്റ്റിലായത്.
|
ആറു വയസ്സുള്ള മകന് ധ്യാന്‍കൃഷ്ണന്റെ മരണത്തിലാണ് അമ്മ ധനജയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭര്‍ത്താവിന്റെ അമ്മ ശ്യാമള ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയതെന്ന് ധനജ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് ശ്യാമളയ്ക്കെതിരേ കേസെടുത്തത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധ്യാന്‍ കൃഷ്ണ രണ്ടു ദിവസം മുന്‍പാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി.
ALSO READ: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





