01
Feb 2024
Sat
01 Feb 2024 Sat

തിരുവനന്തപുരം: മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്നുമാണ് യുവതിയെയും സുഹൃത്തിനെയും വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്‌തത്.
വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28)യും കാമുകന്‍ കോട്ടൂര്‍ ആതിരാ ഭവനില്‍ വിഷ്ണു(34)വുമാണു പിടിയിലായത്. 14 നു രാവിലെ അരശുംമൂട് ജംഗ്ഷനില്‍ നിന്ന് ശ്രീജ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിട്ട ശേഷം കാമുകനോടൊപ്പം പോകുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ലാസ് കഴിഞ്ഞ് വൈകീട്ട് ഇളയകുട്ടി സ്ഥിരമായി ഇറങ്ങുന്ന സ്ഥലത്തിറക്കിയപ്പോൾകൂടെ കൂട്ടാൻ അമ്മ വന്നില്ല. ഇതോടെ വഴിയിൽ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ സ്കൂളിലെ ജീവനക്കാരി അണ് വീട്ടിലെത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അണ് കുഞ്ഞുങ്ങളുടെ അമ്മ വീട് വിട്ടതായി മനസ്സിൽ ആയത്.

അന്വേഷണത്തിൽ യുവതിയും വിഷ്ണുവും കന്യാകുമാരിയിൽ പോയതായി കണ്ടെത്തി.

യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തു വരികയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചതിന് അണ് ഇരുവർക്കുമെതിരെ വിളപ്പിൽശാല പൊലീസ് കേസെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക