മോക്ഷം പ്രാപിക്കാനായി വിഷം കഴിച്ച് യുവതിയും രണ്ടുമക്കളുമടക്കം നാലുപേര്‍ ജീവനൊടുക്കി. തമിഴ്‌നാട് തിരുവണ്ണാമലയിലാണ് സംഭവം. മഹാകാല വ്യാസര്‍, സുഹൃത്ത് രുക്മിണി പ്രിയ, പ്രിയയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ഹോട്ടല്‍ മുറിയിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണിലാണ് മോക്ഷം പ്രാപിക്കാനായാണ് വിഷം കഴിക്കുന്നതെന്ന വിവരമുണ്ടായിരുന്നത്.
|
അടുത്തിടെ നാലുപേരും തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാല്‍ വീണ്ടും തിരുവണ്ണാമലയില്‍ എത്തിയെന്നാണ് വീഡിയോയില്‍ പറയുന്നത്. രുക്മിണി പ്രിയ വിവാഹമോചിതയാണ്. രുക്മിണി ആത്മീയകാര്യങ്ങളില്‍ അതീവ തല്‍പ്പരയാണെന്ന് പോലീസ് പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





