16
Jun 2025
Wed
16 Jun 2025 Wed
Mother daughter duo found dead in rented house in Thrissur

തൃശ്ശൂര്‍ പടിയൂരില്‍ വാടകവീടിനുള്ളില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി. മകളുടെ ഭര്‍ത്താവിനെ കാണാനില്ല. കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്‍ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പടിയൂര്‍ പഞ്ചായത്തിന് സമീപമുള്ള ഇവരുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. മകളെത്തി വീടിന്റെ പിന്നിലെ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ഹാളിലും സമീപത്തെ മുറിയിലുമായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.

വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയിലായിരുന്നു. മകള്‍ രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഉണ്ടായിരുന്നു. ഇയാളെ ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു.

ALSO READ: അമ്മയുടെ ഒപ്പമെന്ന് കരുതി അച്ഛന്‍, അച്ഛനൊപ്പമെന്ന് അമ്മയും; മൂന്നുവയസ്സുകാരി കാറില്‍ ശ്വാസംമുട്ടിമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക