സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വച്ച് കണ്ടുമുട്ടിയ പഴയ കൂട്ടുകാരനുമായി പ്രണയത്തിലായ വീട്ടമ്മ കാമുകനൊപ്പം പുതിയ ജീവിതം സ്വപ്‌നം കണ്ട് തന്റെ മൂന്നു മക്കളെയും വിഷംകൊടുത്തുകൊന്നു. തെലങ്കാനയിലെ സങ്കറെഢിയില്‍ ആണ് സംഭവം. സങ്കറെഢി സ്വദേശിനി രജിത(45)യാണ് മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെ ഭക്ഷണത്തില്‍ വിഷം കൊടുത്തു കൊന്നത്.
|
ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തന്നില്‍ സംശയമുണ്ടാവാതിരിക്കാന്‍ രജിതയും ചെറിയ തോതില്‍ വിഷം കഴിച്ചു. ഇതിനിടെ, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭര്‍ത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.
കേസിന്റെ ആദ്യഘട്ടത്തില്‍ ചെന്നയ്യയെ ആയിരുന്നു പോലീസിനുസംശയം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ പഠിച്ച സ്‌കൂളില്‍ അടുത്തിടെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നിരുന്നു. ഇവിടെ വച്ചാണ് പഴയ കാമുകനെ രജിത കണ്ടുമുട്ടിയത്. പൂര്‍വ വിദ്യാര്‍ഥി സംഗമം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ ബന്ധം ശക്തമായി. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് രജിത പോലീസിനോടു പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





