08
Sep 2023
Tue
08 Sep 2023 Tue

കാസര്‍കോട്ട് ഒന്നരമാസം പ്രായമായ കുഞ്ഞിനെ അമ്മ ചളിയില്‍ മുക്കിക്കൊന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സത്യനാരായണയുടെ ഭാര്യ സുമംഗലിയെയും കുഞ്ഞിനെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് കൊലപാതകം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരച്ചിലില്‍ യുവതിയെ കണ്ടെത്തിയപ്പോള്‍ കുഞ്ഞിനെ ചളിയില്‍ മുക്കിക്കൊന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ചളിയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സുമംഗലിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. ഇവര്‍ക്ക് മാനസികാസ്വസ്ഥ്യം ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക