എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍. അമ്മയുടെ ആണ് സുഹൃത്തായ ടാക്സി ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവന്നിരുന്നു. ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയായിരുന്നുവെന്ന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുറുപ്പംപടി പോലീസ് അമ്മയെ പ്രതിയാക്കി പുതിയ കേസെടുത്തത്. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വിവരം അറിഞ്ഞിട്ടും ധനേഷിനെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാനോ തടയാനോ ഇവര്‍ ശ്രമിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
|
അന്വേഷണ സംഘം പെണ്‍കുട്ടികളുടെ അമ്മയെ ഇന്നു വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ച്ചയായി 2 വര്‍ഷമാണ് ധനേഷ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. തുടര്‍ പീഡനങ്ങള്‍ നടന്നത് അമ്മയുടെ അറിവോടെയായിരുന്നു. പീഡനവിവരം കുട്ടികള്‍ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും പ്രതിക്ക് വീണ്ടും അതിനുള്ള അവസരം ഇവര്‍ ഒരുക്കി കൊടുക്കുകയായിരുന്നു.
ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ്. പെണ്‍കുട്ടികളുടെ അച്ഛന് രോഗബാധിതനായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനും മറ്റും ധനേഷിന്റെ ടാക്സിയാണ് വിളിച്ചിരുന്നത്. അങ്ങിനെയാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് പെണ്‍കുട്ടികളുടെ അച്ഛന്റെ മരണത്തിന് ശേഷം ധനേഷ് വീട്ടിലെ നിത്യസന്ദര്‍ശകനായി മാറുകയായിരുന്നു.
കുട്ടികളോട് സഹപാഠികളെ വീട്ടിലേക്ക് കൂട്ടി വരാന്‍ ധനേഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദ്ദത്തിന് ഒടുവില്‍ ഇക്കാര്യങ്ങള്‍ വിവരിച്ച് പെണ്‍കുട്ടികള്‍ സുഹൃത്തുക്കള്‍ക്ക് കത്ത് എഴുതിയത്തോടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂള്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്.
ALSO READ: എറണാകുളത്ത് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചുവന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





