20
May 2024
Thu
20 May 2024 Thu
varaham suresh gopi movi

രാഷ്ട്രീയത്തിലെ തിരക്കിനിടെ സുരേഷ് ഗോപി നായകനായി അഭിനയിച്ച പുതിയ ചിത്രം എത്തുന്നു. വരാഹം എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സുരേഷ് ഗോപി ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയുടെ 257ാമത്തെ സിനിമയാണ്. ( Motion poster of Suresh Gopi’s new movie )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിഗൂഢത ഉണര്‍ത്തുന്ന പശ്ചാത്തല സംഗീതമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചോരപുരണ്ട ആയുധമേന്തിയുള്ള കൈയ്ക്ക് ഒപ്പം വരാഹം എന്നെഴുതുന്നത് പോസ്റ്ററില്‍ കാണാം. വരാഹം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് വരാഹത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട്, നവ്യ നായര്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയ്ക്ക് ഒപ്പം ചിത്രത്തില്‍ ഉണ്ട്. ജിത്തു കെ ജയന്‍, മനു സി കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു ആണ്.

ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗരുഡന് ശേഷം പുറത്തിറങ്ങുന്ന സുരേഷ് ഗോപിയുടെ പുതിയ സിനിമ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക