05
Oct 2023
Tue
05 Oct 2023 Tue

48 മണിക്കൂറിനുള്ളില്‍ 12 നവജാതശിശുക്കളടക്കം 31 രോഗികള്‍ മരിച്ച മഹാരാഷ്ട്ര നന്ദേഡിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡീനെക്കൊണ്ട് വൃത്തിഹീനമായ കക്കൂസ് കഴുകിച്ച് എംപി. ശിവസേനാ എംപി ഹേമന്ത് പാട്ടീല്‍ ആണ് ആശുപത്രി സന്ദര്‍ശിച്ച് ഡീനെക്കൊണ്ട് കക്കൂസ് കഴുകിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടമരണംകൊണ്ട് രാജ്യതലത്തില്‍ കുപ്രസിദ്ധി നേടിയ ആശുപത്രിയില്‍ എത്തിയ എംപി വൃത്തിഹീനമായ കക്കൂസ് കണ്ടതോടെ ഡീനായ ശ്യാമറാവു വകോഡിനോട് ഇതു വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഡീനോട് വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയും എംപി പൈപ്പില്‍ നിന്ന് വെള്ളം ഒഴിച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്ന് ഡീന്‍ കക്കൂസ് ബ്രഷ് ഉപയോഗിച്ചു കഴുകുകയായിരുന്നു. കഴിഞ്ഞ ദിവസം 12 നവജാതശിശുക്കള്‍ അടക്കം 24 പേര്‍ മരിച്ച ആശുപത്രിയില്‍ പിറ്റേദിവസം 7 പേര്‍ കൂടി മരിക്കുകയുണ്ടായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക