മഹേന്ദ്രസിങ് ധോണിക്ക് ഇിന്ന് 42ാം പിറന്നാള്‍. 1981 ജൂലൈ 7ന് റാഞ്ചിയിലാണ് ജനനം. മൂന്ന് ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയ ഏക ക്യാപ്റ്റന്‍ ആണ് ധോണി. 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി ട്വന്റികളും താരം ഇന്ത്യക്കു വേണ്ടി കളിച്ചത്. 2013ല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫി, 2007ലെ ഐസിസി ടി 20 ലോകകപ്പ്, 2011ലെ ഐസിസി ഏകദിന ലോകകപ്പ് എന്നിവയാണ് ധോണിയുടെ നായകത്വത്തിനു കീഴില്‍ ഇന്ത്യന്‍ പട സ്വന്തമാക്കിയത്.
|
2008ലും 2009ലും ഐസിസിയുടെ മികച്ച ഏകദിന താരമായിരുന്നു ധോണി. 2007ല്‍ രാജീവ്ഗാന്ധി ഖേല്‍ രത്‌ന, 2009ല്‍ പദ്മശ്രീ, 2018ല്‍ പദ്മഭൂഷണ്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2014ല്‍ ആസ്‌ത്രേലിയന്‍ പര്യടനത്തിനിടെയാണ് ധോണി ടെസ്റ്റ് നായകസ്ഥാനത്തു നിന്ന് മാറിയത്. 2017ല്‍ ടി20, ഏകദിന നായകപദവികളും താരം ഉപേക്ഷിച്ചു.
ചെന്നൈ സൂപ്പര്‍കിങ്‌സ് നായകനായി ഐപിഎല്ലുകളിലും എംഎസ് ധോണി മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ആണ് ചാംപ്യന്‍മാരായത്.
ഏകദിനങ്ങളില്‍ നിന്ന് 10773 റണ്‍സും ടി 20ല്‍ 1617 റണ്‍സും നേടിയ ധോണി ഏകദിനത്തില്‍ 10 സെഞ്ച്വറികളും 73 അര്‍ധസെഞ്ച്വറികളും സ്വന്തമാക്കി.
90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സ് നേടിയ താരം ആറു സെഞ്ച്വറികളും 33 അര്‍ധ സെഞ്ച്വറികളും പേരിലെഴുതിചേര്‍ത്തിരുന്നു. വിക്കറ്റ് കീപ്പറായ ധോണി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ 634 ക്യാച്ചുകള്‍ എടുക്കുകയും 195 സ്റ്റമ്പിങ്ങുകളും ചെയ്തു.


