29
Aug 2024
Tue
29 Aug 2024 Tue
mundakai vellarmala school students can learn from meppadi school says minister v sivankutty

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾക്ക് മേപ്പാടി സ്കൂളിൽ താൽക്കാലിക വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ടൗൺഷിപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപം ആയ ശേഷമായിരിക്കും വെള്ളാർമല സ്കൂൾ പുനർനിർമാണമെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികൾക്ക് ആവശ്യമായ കൗൺസിങ് നൽകും. മേപ്പാടിയിലേക്ക് കുട്ടികൾക്ക് പോവുന്നതിന് കെഎസ്ആർടിസിയുടെ സേവനം ആവശ്യപ്പെടും. ദുരന്തം ബാധിച്ച രണ്ടു സ്കൂളുകളിലും പരീക്ഷ മാറ്റിവച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷ മാറ്റിവയ്ക്കേണ്ട മറ്റ് സ്കൂളുകൾ ഉണ്ടെങ്കിൽ അതു ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
മുണ്ടക്കൈ എൽപി സ്കൂളിൽ 73 കുട്ടികളും വെള്ളാർമല ഹൈസ്കൂളിൽ 497 കുട്ടികളും വെള്ളാർമല വിഎച്ച്എസ് ഇയിൽ 88 കുട്ടികളുമാണുള്ളത്.

READ MORE: കിളിയെ കൊണ്ട് മുന്നറിയിപ്പ് നല്‍കിയ ലയ മോളുടെ അച്ചനും പോയി