ചെന്നൈ: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. മധുര സ്വദേശിയായ അറിവഴകന് എന്ന വിനീത്(29) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പകല്‍ കാരെെക്കുടി ജില്ലയിലാണ് സംഭവം. വടിവാളുമായി എത്തിയ അഞ്ചംഗ സംഘമാണ് വിനീതിനെ വെട്ടിക്കൊന്നത്.
|
അടുത്തിടെയാണ് വിനീത് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ശിവഗംഗയിലെ കാരൈക്കുടി സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് വേണ്ടി ശനിയാഴ്ച രാത്രി ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാരൈക്കുടിയിലെത്തി. രാവിലെ സ്റ്റേഷനിലേക്ക് പോകാനായി ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് വെട്ടിക്കൊലപ്പെടുത്തിയത്.
വിനീത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിനിതിനെ റോഡില്‍ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





