കോട്ടയം: അമ്മയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ചു. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി ബിജു(52) ആണ് മരിച്ചത്. ശനി ഉച്ചയ്ക്ക് ഒന്നോടെ വാകത്താനം പള്ളിക്ക് സമീപമുള്ള ഉദിക്കല്‍ പാലത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
|
പാലത്തിൽ നിർത്തിയ സ്വന്തം ഓട്ടോറിക്ഷയില്‍ കയര്‍ ചുറ്റിയ ശേഷം പാലത്തില്‍നിന്ന് താഴേക്ക് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. 2022ല്‍ ആണ് ബിജു അമ്മ സതിയെ നെഞ്ചിലും മുഖത്തും ചവിട്ടി കൊലപ്പെടുത്തിയത്. കട്ടിലിൽ നിന്നു വീണുവെന്നായിരുന്നു ഇയാൾ സതിയെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ സംശയംതോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകുകയും ചോദ്യംചെയ്യലിൽ ബിജു കുറ്റസമ്മതം നടത്തുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ച ബിജു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





