02
Aug 2023
Tue
02 Aug 2023 Tue

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ബിഹാര്‍ സ്വദേശി അസഫാക്ക് മുമ്പ് പോക്‌സോ കേസില്‍ ജയിലില്‍ കഴിഞ്ഞ കുറ്റവാളി. പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഒരു മാസം ഡല്‍ഹിയില്‍ ജയിലില്‍ കഴിഞ്ഞ അസഫാക്ക് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണെന്ന് വ്യക്തമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലുവ റൂറല്‍ എസ്പിയാണ് അസഫാക്ക് ആലം പോക്‌സോ കേസില്‍ ജയിലില്‍ കഴിഞ്ഞ പ്രതിയാണ് അസഫാക്കെന്നും ഇയാള്‍ ജാമ്യത്തിലിറങ്ങിയ മുങ്ങിയ ആളാണെന്നും വ്യക്തമാക്കിയത്. ഡല്‍ഹിയിലെ പീഡന കേസ് നടന്നത് 2018 ലാണ്. ഡല്‍ഹിയില്‍ ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അതേവര്‍ഷം തന്നെ ഇയാള്‍ കേരളത്തിലെത്തുകയും ചെയ്തു.

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അടക്കം 9 കുറ്റങ്ങളാണ് അസഫാക്കിനെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അന്നു രാത്രി തന്നെ പൊലീസ് അസഫാക്കിനെ പിടികൂടിയിരുന്നെങ്കിലും ഇയാള്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. പിറ്റേദിവസമാണ് ചാക്കില്‍കെട്ടി ഉപേക്ഷിച്ച കുട്ടിയുടെ മൃതദേഹം ആലുവയില്‍ നിന്ന് കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക