13
Nov 2022
Sat
13 Nov 2022 Sat

ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കേസുമായി ബംഗളുരുവിലെ സംഗീത കമ്പനി. എംആര്‍ടി മ്യൂസിക് എന്ന സ്ഥാപനമാണ് പകര്‍പ്പവകാശ നിയമലംഘനത്തിന് രാഹുല്‍ ഗാന്ധിക്കെതിരേ കേസ് കൊടുത്തത്. സുപ്രിയ ശ്രീനാഥ്, ജയറാം രമേശ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടിട്ടുണ്ട്. കെജിഎഫ് 2 ലെ ഗാനത്തിന്റെ പകര്‍പ്പവകാശം വന്‍ തുക നല്‍കിയാണ് തങ്ങള്‍ സ്വന്തമാക്കിയതെന്നും എന്നാല്‍ കോണ്‍ഗ്രസ് തങ്ങളുടെ അനുമതിയില്ലാതെ ഈ ഗാനം ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയതെന്നും എംആര്‍ടി മ്യൂസിക് ആരോപിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെജിഎഫ് 2ലെ ഗാനത്തിന്റെ അകമ്പടിയോടെ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ നടന്നുനീങ്ങുന്ന വീഡിയോക്ക് എതിരേയാണ് കമ്പനി നിയമനടപടി സ്വീകരിച്ചത്. ഭാരത് ജോഡോ യാത്രയുടെ ലോഗോ അടക്കം നല്‍കി കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും വീഡിയോ നല്‍കിയതായും എംആര്‍ടി മ്യൂസിക് പരാതിയില്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക