06
Jul 2023
Sat
06 Jul 2023 Sat

കോഴിക്കോട്: വിവിധ കേസുകള്‍ നേരിടുന്ന മറുനാടന്‍ മലയാളി എന്ന വെബ് പോര്‍ട്ടലിന് പിന്തുണയുമായി രംഗത്തുവന്ന കോണ്‍ഗ്രസിനോട് വിയോജിച്ച് ഘടകകക്ഷിയായ മുസ്ലിം ലീഗ്. മറുനാടന്‍ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ഷാജന്‍ സ്‌കറിയയുടെ നിലപാട് മതസ്പര്‍ദ്ദ വളര്‍ത്തുന്നതാണ്. അക്കാര്യത്തില്‍ ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അന്വേഷിക്കണം. തെറ്റായ പ്രവണതകള്‍ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ടുപോകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും, അദ്ദേഹത്തിന് സംരക്ഷണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രഖ്യാപനം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ ലീഗ് നിലപാട് വ്യകത്മാക്കിയത്. സിപിഎമ്മിന്റെ എഎംഎല്‍എ പി.വി ശ്രീനിജിന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. വ്യാജവാര്‍ത്ത നല്‍കല്‍, പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരമാണ് കേസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക