‘ഫലസ്തീനൊപ്പം’: മുസ്ലിം ലീഗിന്റെ മനുഷ്യാവകാശ മഹാറാലി ഇന്ന്; കോഴിക്കോട് ഇന്ന് പച്ചക്കടലാകും
|
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പലസ്തീന്‍ മനുഷ്യാവകാശ മഹാറാലി’ ഇന്ന് വൈകീട്ട് ബീച്ചില്‍. വൈകിട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ലീഗിന്റെ ഐക്യദാര്‍ഢ്യ റാലി സമസ്തയുമായുള്ള വിവാദങ്ങള്‍ പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള ശ്രമം കൂടിയാവും. റാലി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് നേതാവ് ഡോ.ശശി തരൂര്‍ എം.പി മുഖ്യാതിഥിയാവും.
റാലിയില്‍ രാഷ്ട്രീയമില്ലെന്നും പലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യം മാത്രമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. റാലിയില്‍ മുസ്ലിം ലീഗുകാരായ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
റാലി നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണമുണ്ടാകും. ഒരാള്‍മാത്രം യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പേ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണം. ഇത്തരം വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ പോലീസിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. നഗരത്തിലെ പ്രധാന റോഡുകളില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ബീച്ചില്‍ക്കൂടിയുള്ള വാഹനയാത്രയ്ക്കും നിയന്ത്രണം ഉണ്ടാകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





