26
May 2024
Wed
26 May 2024 Wed
MV Jayarajan meets Samatha leader Umar Faizy at his home

കോഴിക്കോട്: സമസ്ത നേതാവും മുശാവറ അംഗവുമായ ഉമര്‍ഫൈസിയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് മുക്കത്തെ ഉമര്‍ഫൈസിയുടെ വീട്ടിലെത്തിയായിരുന്നു കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാര്‍ഥി കൂടിയായ എംവി ജയരാജന്റെ കൂടിക്കാഴ്ച. കഴിഞ്ഞദിവസം വൈകീട്ട് 6.30 ഓടെയാണ് ജയരാജന്‍ ഉമര്‍ഫൈസിയുടെ വീട്ടിലെത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ച 20 മിനുട്ടോളം നീളുകയും ചെയ്തു. അതേസമയം പലരും വരും കാണും പോകും എന്ന് മാത്രമാണ് ഉമര്‍ ഫൈസി മുക്കം ഇതേക്കുറിച്ചു പ്രതികരിച്ചത്.(MV Jayarajan meets Samatha leader Umar Faizy at his home)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു വിഭാഗം സമസ്ത പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിന് അനുകൂലമായി രാഷ്ട്രീയ പ്രചാരണം നടത്തിയ സംഭവത്തില്‍ സംഘടനാ പരിശോധനയുണ്ടാകുമെന്നും നേതൃത്വത്തിന്റെ പ്രസ്താവനയ്ക്കുശേഷവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ സമസ്തക്കാരല്ലെന്ന് എസ് വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേരത്തേ പ്രതികരിച്ചിരുന്നു.

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍ഡിഎഫിന്റെ മുഴുപേജ് തിരഞ്ഞെടുപ്പ് പരസ്യം വന്നതും സമസ്തയെ പ്രതികൂട്ടിലാക്കിയിരുന്നു. എന്നാല്‍ പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്താനാണ് മുന്നണികളുടെ പരസ്യം നല്‍കാന്‍ തീരുമാനിച്ചതെന്നും എല്‍ഡിഎഫ് പരസ്യം ബുക്ക് ചെയ്തത് യുഡിഎഫിനെ അറിയിച്ചിരുന്നവെന്നും എന്നാല്‍ യുഡിഎഫ് പരസ്യം നല്‍കിയില്ലെന്നും ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും സുപ്രഭാതം എംഡി ഹമീദ് ഫൈസ് അമ്പലക്കടവ് വിശദീകരിക്കുകയും ചെയ്തിരുന്നു. മുസ് ലിം ലീഗിനും സമസ്തയ്ക്കും ഇടയില്‍ വിഭാഗീയത വളര്‍ത്താന്‍ സാധിച്ചേക്കും അത് ആരുടെ താല്‍പര്യമാണെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും ഹമീദ് ഫൈസി ആവശ്യപ്പെട്ടിരുന്നു.

സമസ്തയുടെ വാര്‍ത്ത നല്‍കാന്‍ ചന്ദ്രിക മടിച്ചതോടെയാണ് സുപ്രഭാതം തുടങ്ങിയതെന്നും ഹമീദ് ഫൈസി ആരോപിച്ചിരുന്നു. എന്നാല്‍ സുപ്രഭാതത്തിലെ എല്‍ഡിഎഫ് പരസ്യവിവാദം തുടരുന്നതിനിടെയാണ് ഉമര്‍ ഫൈസിയും സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക