17
Aug 2025
Sat
17 Aug 2025 Sat
MyG future opens second show room at Kondotty

മൈജി ഫ്യൂച്ചര്‍ കോഴിക്കോട് കൊണ്ടോട്ടിയില്‍ തങ്ങളുടെ രണ്ടാമത്തെ ഷോറൂം തുറന്നു. കൊണ്ടോട്ടി ബൈപ്പാസ് ജങ്ഷനില്‍ എച്ച്പി പെട്രോള്‍ പമ്പിനുസമീപം കുറുപ്പത്ത് ആരംഭിച്ച ഷോറൂം പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, മൈജി ഇന്ത്യ ചെയര്‍മാന്‍ എ കെ ഷാജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ്, സ്മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഇവിടെ ലഭ്യമാണ്. ഉദ്ഘാടനദിനത്തില്‍ ലാഭം ഈടാക്കാതെയായിരുന്നു വില്‍പ്പന.ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ് മൈജിയുടെ സ്പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. മൊബൈലിനും ടാബ്ലറ്റിനും ഒരു വര്‍ഷത്തെ അധിക വാറന്റിയും പൊട്ടിയാലും വെള്ളത്തില്‍ വീണ് കേടായാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന പ്രൊട്ടക്ഷന്‍ പ്ലാനും പ്രയോജനപ്പെടുത്താം.

ഒഫീഷ്യല്‍ ലാപ്ടോപ്പുകള്‍ മുതല്‍ ഗെയിമിങ് ലാപ്ടോപ്പുകള്‍ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്.ഗെയിമിങ്ങിനുള്ള ലാപ്ടോപ്പുകള്‍, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്ടോപ്പുകള്‍ എന്നിവയ്ക്കൊപ്പം പ്രിന്ററുകള്‍ക്കും പ്രത്യേകവിലമാത്രം. ലോകോത്തര ബ്രാന്‍ഡുകളുടെ ടിവികളും റെഫ്രിജറേറ്ററുകളും പ്രത്യേകവിലയില്‍ ലഭിക്കും.

മഴക്കാലം പ്രമാണിച്ച് വാഷിങ് മെഷീനുകള്‍ക്ക് സ്പെഷ്യല്‍ ഓഫറുകള്‍. കുറഞ്ഞ മാസത്തവണയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ ഇഎംഐ സൗകര്യം, ഗാഡ്ജറ്റ്‌സിനും അപ്ലയന്‍സസിനും എക്സ്റ്റന്റഡ് വാറന്റി, പ്രൊട്ടക്ഷന്‍ പ്ലാന്‍, എക്‌സ്‌ചേഞ്ച് ഓഫര്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാണ്. ഹൈടെക് റിപ്പയര്‍ ആന്‍ഡ് സര്‍വീസ് സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക്: 9249001001.

ALSO READ: പെരിന്തല്‍മണ്ണയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; ദമ്പതികളടക്കം ആറുപേര്‍ അറസ്റ്റില്‍