12
Aug 2025
Sat
12 Aug 2025 Sat
man arrested for stealing gold and cash from rented room

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ അടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലുള്ള തന്റെ ഭര്‍ത്താവിന് ജാമ്യം എടുത്തു നല്‍കാമെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ജാമ്യത്തിന്റെ ആവശ്യത്തിനായി ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞായിരുന്നു തന്നെ ലോഡ്ജില്‍ എത്തിച്ചതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ പിടിയിലായ മണ്ണാര്‍ക്കാട് സ്വദേശി രാമചന്ദ്രന്റേതാണ് ഈ ലോഡജ്. തിരൂര്‍ സ്വദേശി റൈഹാന്‍, കൊപ്പം സ്വദേശി സുലൈമാന്‍, ഏലംകുളം സ്വദേശി സൈനുല്‍ ആബിദ്, പയ്യനാട് സ്വദേശി ജസീല, പള്ളിക്കല്‍ ബസാര്‍ സ്വദേശി സനൂപ് എന്നിവരാണ് മറ്റു പ്രതികള്‍.

ALSO READ: കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ അമിത് ഷായ്ക്ക് നന്ദി പറഞ്ഞ് ബിഷപ്പ് ജോസഫ് പാംപ്ലാനി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക