എഡിജിപി അജിത് കുമാറിനെതിരായ നിര്‍ണായക വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി തോക്കിന് അപേക്ഷ നല്കിയ പി വി അന്‍വര്‍ എംഎല്‍എയെ പരിഹസിച്ച് കളിത്തോക്ക് അയച്ചുനല്‍കി യൂത്ത് ലീഗ്. ഇതിനു പകരമായി യൂത്ത് ലീഗിന് ഒരു കുട്ട നാരങ്ങ കൊടുത്തുവിടുകയാണെന്ന് മറുപടി നല്കി പി വി അന്‍വര്‍ എംഎല്‍എ. സാമൂഹിക മാധ്യമത്തിലൂടെയാണ് കളിത്തോക്ക് അയയ്ക്കലും ഇതിനു പകരമായി നാരങ്ങ നല്‍കിയും ഇരുപക്ഷവും പരസ്പരം പരിഹസിച്ചത്.
|
”കളിതോക്ക്” അയച്ച് തന്ന
യൂത്ത് ലീഗിന് സ്നേഹപൂര്‍വ്വം
”ഒരു കൊട്ട നാരങ്ങ” തിരിച്ച്
കൊടുത്ത് വിടുന്നു.
പരിമിതി മാത്രമുള്ള യൂത്ത് ലീഗിന്
വെള്ളം കലക്കാന്‍ ഇരിക്കട്ടേ..
എന്നായിരുന്നു പി വി അന്‍വര്‍ കുട്ടയിലെ നാരങ്ങയുടെ ചിത്രത്തിന് നല്കിയ വിവരണം.
പേടി വേണ്ട അന്‍വര്‍ എംഎല്‍എയ്ക്ക് തോക്ക് നല്‍കുമെന്നായിരുന്നു യൂത്ത് ലീഗിന്റെ പോസ്റ്റര്‍. പിണറായി പോലീസിനോടു ഏറ്റുമുട്ടി തോറ്റ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചുനല്‍കുമെന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു. യൂത്ത് ലീഗ് അമമ്പലം പഞ്ചായത്ത് കമ്മിറ്റിയായിരുന്നു അന്‍വര്‍ എംഎല്‍എയെ പരിഹസിച്ച് ഇത്തരമൊരു പോസ്റ്റര്‍ പുറത്തിറക്കിയത്.
കഴിഞ്ഞദിവസമാണ് പി വി അന്‍വര്‍ എംഎല്‍എ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആദ്യം പത്തംതിട്ട എസ്പി സുജിത് ദാസിന്റെ ഫോണ്‍കോള്‍ പുറത്തുവിട്ട പി വി അന്‍വര്‍ പിന്നീട് അജിത് കുമാറിനെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും ആരോപണമുന നീണ്ടു. സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും അജിത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റാതെ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനു ശേഷം പി വി അന്‍വര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിശദാംശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






