02
Jul 2023
Sun
02 Jul 2023 Sun

ഓണ്‍ലൈന്‍ ചൂതാട്ട തട്ടിപ്പില്‍ നാഗ്പൂറില്‍ നിന്നുള്ള വ്യവസായിക്ക് നഷ്ടമായത് 58 കോടി രൂപ. 5 കോടി രൂപ ചൂതാട്ടത്തില്‍ ലഭിച്ചതിനു പിന്നാലെയായിരുന്നു വ്യവസായിയുടെ 58 കോടി രൂപ സംഘം തട്ടിയെടുത്തത്. പണം നഷ്ടമായതോടെ വ്യവസായി പൊലീസിനെ സമീപിക്കുകയായിരുന്നു. പണം തട്ടിയെടുത്തെന്ന വ്യവസായി ആരോപിക്കുന്ന ആനന്ദ് എന്ന നവ് രതന്‍ ജെയിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 14 കോടി രൂപയും നാല് കിലോ സ്വര്‍ണ ബിസ്‌കറ്റുകളും പൊലീസ് കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൂതാട്ടത്തില്‍ വന്‍തുക സമ്പാദിക്കാമെന്ന മോഹനവാഗ്ദാനം നല്‍കിയാണ് ആനന്ദ് വ്യവസായിയെ ഇതിലേക്ക് കൊണ്ടുവന്നത്. ആദ്യഘട്ടത്തില്‍ 8 ലക്ഷം രൂപയാണ് ചൂതാട്ട അക്കൗണ്ടില്‍ വ്യവസായി നിക്ഷേപിച്ചത്. തുടര്‍ന്ന് ചൂതാട്ടം നടത്തുകയും അഞ്ചുകോടി രൂപ ലഭിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വ്യവസായിയുടെ 58 കോടി രൂപ നഷ്ടമായി.

തട്ടിപ്പാണെന്ന സംശയം വര്‍ധിച്ചതോടെ വ്യവസായി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് റെയ്ഡിനെത്തുന്നതി മുമ്പ് ആനന്ദ് വീട്ടില്‍ നിന്നു മുങ്ങിയിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക