ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയില്‍ മരിച്ചു
|
ജിദ്ദ: ഉംറ നിര്‍വഹിച്ച ശേഷം മദീന സിയാറത്ത് (സന്ദര്‍ശനം) പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശിനിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ.കെ (34) ആണ് മരിച്ചത്. മദീന സിയാറത്ത് പൂര്‍ത്തിയാക്കി നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് വരുന്നതിനിടെ ബസില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മയ്യിത്ത് മദീനയില്‍ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കുടുംബം അറിയിച്ചു. ഏക മകന്‍: ഹാഫിള് റിള് വാന്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





