21
Sep 2023
Tue
21 Sep 2023 Tue

എറണാകുളം: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട നവാസ് മീരാനും വേള്‍ഡ് എഡ്യുറന്‍സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് റൈഡ് പൂര്‍ത്തീകരിച്ച ആദ്യ ഇന്ത്യന്‍ താരമായ നിദ അന്‍ജും ചേലാട്ടിനും സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍ (സാറ്റ്) സ്വീകരണം നല്‍കി. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങിന് സാറ്റ് മുഖ്യ രക്ഷാധികാരി എപി ശംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്റെ അധ്യക്ഷത വഹിച്ചു. സാറ്റ് സെക്രട്ടറി ആഷിക് കൈനിക്കര സ്വഗതം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന കായിക-വഖ്ഫ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേണു രാജമണി (മുന്‍ നെതര്‍ ലാന്റ് ഇന്ത്യന്‍ അംബാസിഡര്‍), അന്‍വര്‍ സാദത്ത് (എംഎല്‍എ), യു ഷറഫലി (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേറ്റ് പ്രസിഡന്റ്), ഡോ. സക്കീര്‍ ഹുസൈന്‍ (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍), എഎന്‍ രാധാകൃഷ്ണന്‍ (ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്), സക്കീര്‍ ഹുസൈന്‍ (എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്), ഡോ. അന്‍വര്‍ അമീന്‍ (സാറ്റ് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍, നിദ അന്‍ജും ചേലാട്ട് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കെഎഫ്എ സെക്രട്ടറി അനില്‍ കുമാര്‍ സംസാരിച്ചു.