30
Nov 2023
Sat
30 Nov 2023 Sat

കൊ­​ച്ചി­: പ­​രി­​ശീ­​ല­​ന പ­​റ­​ക്ക­​ലി­​നി​ടെ നാ­​വി­​ക­​സേ­​ന­​യു​ടെ ഹെ­​ലി­​കോ­​പ്­​റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടി നാവികസേനാ ഉദ്യോ​ഗസ്ഥൻ മ­​രിച്ചു. കൊ­​ച്ചി നാ­​വി­​ക­​സേ­​ന ആ­​സ്ഥാ​ന­​ത്തെ ഐ­​എ​ൻ​എ­​സ് ഗ​രു­​ഡ റ​ൺ­​വേ­​യി­​ൽ ഉച്ചയ്ക്ക് രണ്ടിനാ​ണ് അ­​പ­​ക​ടം. ഉ­​യ​ർ­​ന്ന് പൊ­​ങ്ങു­​ന്ന­​തി­​നി­​ടെ ഹെലികോപ്ടർ അ­​പ­​ക­​ട​ത്തി​ൽ­​പെ­​ടു­​ക­​യാ­​യി­​രു­​ന്നു. റൺവേയിൽ ഉണ്ടായിരുന്ന ഉദ്യോ​ഗസ്ഥനാണ് മരിച്ചത്. നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>