14
Jul 2024
Sat
14 Jul 2024 Sat

പത്താം ക്ലാസ് മാത്രമുള്ളവര്‍ക്ക് പോലീസ് ആകാം; 3 മുസ്ലിം സംവരണത്തിലേക്കാണ് നിയമം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളാ പോലീസ് (ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ റെഗുലര്‍ വിങ്ങ്) പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് NCA വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബാക്ക് ലോഗ് നികത്തുന്നതിന്റെ ഭാഗമായി മുസ്ലിം സംവരണക്വാട്ടയില്‍ ഒഴിവുള്ള മൂന്ന് പോസ്റ്റുകളിലേക്കാണ് നിയമം. അതിനാല്‍ മുസ്ലിംകള്‍ മാത്രം ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചാല്‍ മതി.

യോഗ്യതയുള്ളവര്‍ക്ക് ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

Age Limit

18 വയസ്സിനും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.
ഉദ്യോഗാര്‍ത്ഥികള്‍ 1995 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

Educational Qualification

എസ്എസ്എല്‍സി പാസായിരിക്കണം അതല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
3. ശാരീരിക യോഗ്യതകള്‍

എല്ലാ ഉദ്യോഗാര്‍ത്ഥികളും ശാരീരിക ക്ഷമതയുള്ളവരും കുറഞ്ഞത് താഴെപ്പറയുന്ന ശാരീരിക അളവുകള്‍ ഉള്ളവരും ആയിരിക്കണം.

ഉയരം: 167 cm ഉയരവും.

ആരോഗ്യവാനും മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കാലുകള്‍, കേള്‍വിയിലും സംസാരത്തിലും ഉള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ ഇല്ലാത്തവരായിരിക്കണം.

നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റര്‍, 5 സെന്റീമീറ്റര്‍ വികാസവും (പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം ബാധകം)

കാഴ്ചശക്തി: ഓരോ കണ്ണിനും പൂര്‍ണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കാഴ്ച സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തവരായിരിക്കണം.

ഫിസിക്കല്‍ ടെസ്റ്റ്

കായിക ക്ഷമത പരീക്ഷയില്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍ സ്റ്റാര്‍ നിലവാരത്തിലുള്ള താഴെപ്പറയുന്ന 8 ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചിലും യോഗ്യത നേടണം.

ITEM Minimum Standard of Efficiency
100 Meters Run 14 Seconds
High Jump 132.20 cm
Long Jump 457.20 cm
Putting the Shot (7264 gm) 609.60 cm
Throwing the cricket ball 6096 cm
Rope climbing (Only hand) 365.80 cm
Pull ups or Chinning 8 times
1500 meter run 5 minutes 44 seconsd

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

 

Salary

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31100 മുതല്‍ 66800 രൂപവരെ ശമ്പളം ലഭിക്കും.
ശമ്പളത്തിന് പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

1. OMR പരീക്ഷ

2. ഫിസിക്കല്‍

3. ഷോര്‍ട്ട് ലിസ്റ്റിംഗ്

4. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

5. വ്യക്തിഗത ഇന്റര്‍വ്യൂ

How to Apply

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

Link: https://thulasi.psc.kerala.gov.in/thulasi/

Notification: https://www.keralapsc.gov.in/sites/default/files/2024-07/noti-212-24.pdf

NCA (Muslim) Kerala Police Constable NCA Recruitment