സൈന്യത്തില്‍ എന്‍.സി.സി സ്‌പെഷ്യല്‍ എന്‍ട്രി; 56,000 രൂപ ശമ്പളം
|
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സായുധ സേനയുടെ യുവജന വിഭാഗമായ നാഷണല്‍ കേഡറ്റ് കോര്‍പ്‌സി (NCC)സില്‍നിന്ന് സൈന്യത്തിലേക്ക് സ്‌പെഷ്യല്‍ എന്‍ട്രി.
ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്.
ആകെ 76 ഒഴിവുകളുണ്ട്. (6 എണ്ണം വനിതകള്‍ക്ക് സംവരണം) അപേക്ഷകര്‍ അവിവാഹിതരായിരിക്കണം.
സര്‍വീസിലിരിക്കെ മരിച്ച/പരിക്കേറ്റ/കാണാതായ സൈനികരുടെ ആശ്രിതര്‍ക്ക് എട്ടൊഴിവ് (പുരുഷന്‍7, വനിത1) നീക്കിവെച്ചിട്ടുണ്ട്.
ശമ്പളം:
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ പ്രതിമാസം 56,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 56,100- 1,77,500 രൂപ ശമ്പളസ് കെയിലില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും.
യോഗ്യത:
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും എന്‍.സി.സി.യുടെ സി സര്‍ട്ടിഫിക്കറ്റ് പരീക്ഷയിലുള്ള ബി ഗ്രേഡും.
സര്‍വീസിലിരിക്കെ മരണപ്പെട്ട/പരിക്കേറ്റ/കാണാതായ സൈനികരുടെ ആശ്രിതര്‍ക്ക് എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ 2025 ഏപ്രില്‍ ഒന്നിനുമുന്‍പായി പ്രൊവിഷണല്‍/ഒറിജിനല്‍ ബിരുദസര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
പ്രായം:
2025 ജനുവരി ഒന്നിന് 1925 വയസ്സ്
(അപേക്ഷകര്‍ 2000 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനുമിടയില്‍ ജനിച്ചവരാകണം).
തിരഞ്ഞെടുപ്പ്:
അഭിമുഖം, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
ശാരീരികയോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനമുണ്ടാവും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഓഗസ്റ്റ് 9.
ലിങ്ക്: www.joinindianarmy.nic.in
ncc special entry scheme in army


