06
Sep 2024
Mon
06 Sep 2024 Mon
nearly 100 killed and more than 400 injured in Lebanon in Israel attack

ഇസ്രായേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ലബനാനില്‍ കുട്ടികളടക്കം  ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. ആക്രണത്തില്‍ 400ലേറെ പേര്‍ക്ക് പരിക്കേറ്റുവെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ദക്ഷിണ ലബനാനു നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്ത് പേജര്‍, വാക്കിടോക്കി സ്‌ഫോടനം നടത്തി നാല്‍പതോളം പേരെ കൊല്ലുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ലബനാന്‍ കുറ്റപ്പെടുത്തുകയും ഇതിനു പകരമായി ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ തിരിച്ചടി നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ ലബനാനെ ആക്രമിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക