24
Nov 2024
Fri
24 Nov 2024 Fri
Kuwait biometrics

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള പ്രവാസികളില്‍ 470,978 വ്യക്തികള്‍ ഇനിയും ബയോമെട്രിക് വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.(Nearly half a million expatriates in Kuwait still need to register for biometrics)  2024 ഡിസംബര്‍ അവസാനമാണ് പ്രവാസികള്‍ക്ക് രജിസ്‌ട്രേഷനുള്ള അവസാന തിയ്യതിയായി നിശ്ചയിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

98 ശതമാനം കുവൈറ്റ് പൗരന്മാരും ബയോമെട്രിക് വിരലടയാളത്തിന് വിധേയരായിട്ടുണ്ടെന്നും 20,085 പൗരന്മാര്‍ ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നായിഫ് അല്‍ മുതൈരി വെളിപ്പെടുത്തി.

ALSO READ: മൂന്നുവയസ്സുകാരിയെ കളിക്കുന്നതിനിടെ അമ്മാവന്‍ അടിച്ചു; സ്ലാബില്‍ തല തട്ടി മരിച്ച കുഞ്ഞിനെ കത്തിച്ച് കുറ്റിക്കാട്ടിലേക്കെറിഞ്ഞു

ഇതില്‍ 55 ശതമാനം സ്ത്രീകളും 45 ശതമാനം പുരുഷന്മാരുമാണ്, ഇത് കുവൈറ്റിലെ മൊത്തം പൗരന്മാരുടെ 2 ശതമാനം മാത്രമാണ്. ഇതുവരെ ബയോമെട്രിക് പൂര്‍ത്തിയാക്കാത്തവരില്‍ 9,803 പേര്‍ വിദേശത്താണ്.

ബയോമെട്രിക്കിന്റെ നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ വ്യക്തമാക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടിയിലാണ് സഅദ് അല്‍ അബ്ദുല്ല അക്കാദമി ഫോര്‍ സെക്യൂരിറ്റി സയന്‍സസിന്റെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി അല്‍-വാഹിബ് വിരലടയാളത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്. ദേശീയ സുരക്ഷാ സംവിധാനത്തില്‍ അതിന്റെ നിര്‍ണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.