കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമേഖലയിലെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനുള്ള തിരക്കിൽ മൃതദേഹങ്ങളോട് കടുത്ത അനീതി. ഇന്ന് രാവിലെ 9 cണിയോട് കൂടി റിപ്പൺ വാളത്തൂരിൽ വനത്തിൽ കണ്ടെത്തിയ നാല് മൃതശരീരങ്ങൾ ഇതുവരെയും നീക്കം ചെയ്തില്ല. എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഫലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ആണ് തിരച്ചിലീനിടെ ആനടി കാപ്പ് എന്ന സ്ഥലത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. റോഡിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ഉൾ വനത്തിലായിരുന്നു.
|
മൃതദേഹങ്ങൾ. ഇവ കണ്ടെത്തിയ ഉടനെ തന്നെ ജില്ലാ ഭരണകൂടവുമായി വളണ്ടിയർ സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നു. ചെങ്കുത്തായ പ്രദേശമായതിനാൽ പ്രവർത്തകർ ആവശ്യപ്പെട്ട പ്രകാരം രണ്ടുതവണ ഹെലികോപ്റ്റർ ഇവർക്ക് മുകളിൽ എത്തിയെങ്കിലും മൃതദേഹം പാക്ക് ചെയ്യാൻ ആവശ്യമായ പി പി കിറ്റ് സംവിധാനങ്ങൾ ഒന്നും തന്നെ നൽകിയില്ല.
പകരം ഏതാനും കൈയുറകൾ മാത്രമാണ് എറിഞ്ഞു കൊടുത്തത്. 12ദിവസം പഴക്കം ചെന്ന മൃതദേഹം പി പി കിറ്റ് ഇല്ലാതെ പാക്ക് ചെയ്യാൻ കഴിയില്ലെന്ന് വളണ്ടിയർമാർ ഭരണകൂടവുമായി സന്ദേശം അയച്ചെങ്കിലും വൈകുന്നേരം 4 മണി വരെയും യാതൊരു സംവിധാനവും ഏർപ്പെടുത്താതെ പ്രവർത്തകരെ മാത്രം എയർ ലിഫ്റ്റ് ചെയ്ത് വനത്തിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. മൃതദേഹങ്ങൾ അവിടെ നിന്നും പുറത്തെത്തിക്കാൻ ആവശ്യമായ സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഡിഎം ഉൾപ്പെടെയുള്ളവരോട് ആവർത്തിച്ച് പറഞ്ഞെങ്കിലും ഈ സമയം വരെ അതിനുള്ള യാതൊരു നീക്കവും നടത്താതെ വള ണ്ടിയർ സേനാംഗങ്ങളെ മാത്രം എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സംവിധാനങ്ങളും എല്ലാം തന്നെ പ്രധാനമന്ത്രി മോദിയുടെ നാളത്തെ വയനാട് സന്ദർശനത്തിനുള്ള ഓട്ടപ്പാച്ചിലിനിടയിൽ സാഹസികമായി കണ്ടെത്തിയ മൃതദേഹങ്ങൾ അടിയന്തരമായി മോർച്ചറിയിലേക്ക് മാറ്റുവാനുള്ള ഒരു ദയയും കാണിച്ചില്ലെന്നാണ് ആരോപണം. ജില്ലാ ഭരണകൂടം പുറത്തുവിട്ട അവസാന കണക്കുകളിൽ 138 പേരെ ഉരുൾ പൊട്ടൽ മേഖലയിൽ നിന്ന് കാണാതായതായി രേഖസഹിതം പുറത്തു വിട്ടിട്ടുണ്ട് . കാണാതായവരെ ഓർത്തു ആശുപത്രി മോർച്ചറിക്ക് മുൻപിൽ കണ്ണീരോടെ കാത്തിരിക്കുന്ന ബന്ധുക്കളോട് ചെയ്യുന്ന കടു ത്ത അനീതിയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





