13
Aug 2025
Thu
13 Aug 2025 Thu
Kalamkaval mammootty

മമ്മൂട്ടിയുടെ അസുഖ ബാധ ഈയിടെ ആരാധകരെ വലിയ ആശങ്കയിലാക്കിയിരുന്നു. ചികില്‍സ കഴിഞ്ഞ് ടെസ്റ്റുകളെല്ലാം വിജയകരമായി പാസായി മമ്മൂട്ടി തിരിച്ചെത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു. ആരാധകര്‍ക്ക് ഇരട്ടി മധുരം നല്‍കി ഇപ്പോഴിതാ മമ്മൂട്ടി സ്‌ക്രീനിലെത്തുന്ന കളങ്കാവലിന്റെ ടീസര്‍ പുറത്തിറങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

50 സെക്കന്റ് ഉള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ നിര്‍മിക്കുന്ന ലോക ചിത്രത്തിനൊപ്പമാണ് കളങ്കാവലിന്റെ ടീസര്‍ ഇറക്കിയത്.

ടീസറില്‍ മമ്മൂട്ടിയുടെ ഭാവ പകര്‍ച്ച വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മമ്മൂട്ടിയുടെ നില്‍പ്പും നോട്ടവുമെല്ലാം ഒരു ഗംഭീര വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍. സിഗരറ്റ് കടിച്ച് പിടിച്ച് കൂളിങ് ഗ്ലാസുമിട്ട് വില്ലന്‍ ചിരി ചിരിക്കുന്ന മമ്മൂട്ടിയുടെ ഗെറ്റപ്പ് വേറെ ലെവല്‍.

ALSO READ: ക്യാന്‍സര്‍ മാറാന്‍ രാവിലെയും വൈകീട്ടം വെയില് കൊണ്ടാല്‍ മതി; വേദന കൂടുന്നത് രോഗം മാറുന്നതിന്റെ ലക്ഷണം; അക്യുപങ്ചര്‍ ചികില്‍സകന്റെ ഉപദേശമനുസരിച്ച യുവതി രോഗം മൂര്‍ഛിച്ചു മരിച്ചു

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍.കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയാണ്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖര്‍ നായകനായെത്തിയ കുറുപ്പിന്റെ കഥ ഒരുക്കിയതും ജിതിന്‍.കെ.ജോസാണ്.

സിനിമയില്‍ സ്റ്റാന്‍ലി ദാസെന്ന സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മറ്റൊരു വ്യത്യസ്ഥ വേഷമാകും ഇതെന്നതുറിപ്പ്. വിനായകന്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. മറ്റൊരു നിര്‍ണായക വേഷം ചെയ്യുന്നത് ജിബിന്‍ ഗോപിനാഥാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ നാഗര്‍കോവില്‍ ആണ്. ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ പൊതുവേ പരാജയമായിരുന്നതിനാല്‍ കളങ്കാവലിനായി പ്രതീക്ഷയോടെയാണ് ഫാന്‍സ് കാത്തിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.