16
Jan 2024
Tue
16 Jan 2024 Tue

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നു അടച്ച മഹാരാജാസ് കോളജില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രിന്‍സിപ്പല്‍. വൈകീട്ട് ആറിനു ശേഷം വിദ്യാര്‍ഥികളെ ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ആറ് മണിക്കു ശേഷം ക്യാമ്പസില്‍ തുടരണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സെക്യൂരിറ്റി സംവിധാനം കര്‍ശനമാക്കും. വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട്. അധ്യാപകരേയും വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി ഒരു വര്‍ക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിടിഎ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. കോളജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായാണ് യോഗം ചേര്‍ന്നത്. കോളജ് ഉടന്‍ തുറക്കും. ബുധനാഴ്ച വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.