കുവൈത്ത് സിറ്റി: കുവൈത്തില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും പുതിയ ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് സായാഹ്ന ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിച്ചും പൊതുജനങ്ങള്‍ക്ക് അനുയോജ്യമായ വിവിധ സമയങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കിയും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ വഴക്കം നല്‍കാനും ഉദ്ദേശിച്ചുള്ളതാണ് ഈ സംരംഭമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
|
സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ജോലി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ജോലിത്തിരക്ക് കുറയ്ക്കുകയും ചെയ്യുന്നു, വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് നിരീക്ഷിച്ച് തൊഴിലില്ലായ്മ പരിഹരിക്കുന്നു എന്നിവയും ഇതിന്റെ നേട്ടമായി കാണുന്നു.
മന്ത്രാലയങ്ങളും അധികാരികളും സ്ഥാപനങ്ങളും സായാഹ്ന ഷിഫ്റ്റിനായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ പേരും എണ്ണവും നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വൈകുന്നേരത്തെ ജോലി സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇന്നലെ (2025 ജനുവരി 5) ആണ് ഷിഫ്റ്റ് സംവിധാനം തുടങ്ങിയത്. മൂല്യനിര്‍ണ്ണയത്തിനും ക്രമീകരണത്തിനുമായി ആറ് മാസത്തെ ട്രയല്‍ ഘട്ടമായാണ് നടപ്പാക്കിയത്. സംരംഭത്തിന്റെ സ്ഥിരതയും ഫലപ്രാപ്തിയും ഉറപ്പാക്കാന്‍ ഓരോ രണ്ട് മാസത്തിലും പുരോഗതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. തുടര്‍ന്നാണ് ഇത് സ്ഥിരപ്പെടുത്തല്‍ ആലോചിക്കുന്നത്.
New shift for ministries and government agencies in Kuwait





