ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സ്ഥാനമൊഴിയുന്നു. അടുത്തമാസം പ്രധാനമന്ത്രിപദം രാജിവയ്ക്കുമെന്ന് ജസീന്ത പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജസീന്ത രാജിപ്രഖ്യാപനം നടത്തിയത്.
|
നാലുവര്‍ഷത്തേക്ക് കൂടി തുടരാന്‍ തനിക്കാവില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതാണ് തന്റെ സമയമെന്നും അവര്‍ പറഞ്ഞു. 2017ലാണ് ജസീന്ത സഖ്യസര്‍ക്കാരില്‍ പ്രധാനമന്ത്രിയായ ചുമതലയേറ്റത്.
അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്ന വിശ്വാസത്തിലല്ല താന്‍ രാജിവയ്ക്കുന്നതെന്നും ജയിക്കാനാവുമെന്ന വിശ്വാസത്തിലാണെന്നും ജസീന്ത പറയുന്നു. ഫെബ്രുവരി ഏഴിനു മുമ്പായി പദവിയൊഴിയുമെന്നാണ് ജസീന്ത പറയുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



