23
Aug 2024
Sat
23 Aug 2024 Sat

പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന നവവധു മരിച്ചു.വയനാട് അഞ്ചുകുന്ന് കവുങ്ങ തൊടി മമ്മുട്ടി-ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന(21)ആണ് മരിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശനി രാവിലെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈത്തിരി സ്വദേശി അർഷാദുമായി കഴിഞ്ഞ 11നായിരിന്നു ഷഹാനയുടെ വിവാഹം.
വിവാഹത്തലേന്ന് ചെറിയ പനി ബാധിച്ചിരുന്നു ശഹാനയ്ക്ക്.രോഗം ശക്തമായതോടെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നവവധുവിന്റെ പെട്ടെന്നുള്ള വേർപാട് ഇരു വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക