07
Jan 2024
Wed
07 Jan 2024 Wed

കണ്ണൂർ വാരത്ത് വിവാഹ ഘോഷയാത്ര പരിധിവിട്ട് പൊതുജനങ്ങൾക്കടക്കം ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയ സംഭവത്തിൽ നവവരൻ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം മന്നയിലെ മുഹമ്മദ് റിസ്വാൻ (26), സുഹൃത്തുക്കളായ ഫയാസ് (32), ഇല്യാസ് (31) എന്നിവരെയാണ് ചക്കരക്കൽ സി ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവരുൾപ്പെടെ 25 പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. അലങ്കരിച്ച ഒട്ടകപ്പുറത്ത് വരൻ വധുവിന്റെ വീട്ടിലേക്ക് വാദ്യമേളങ്ങളുടെയും പടക്കംപൊട്ടിക്കലുകളുടെയും അകമ്പടിയായി ഘോഷയാത്രയായി വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ​ഗതാ​​ഗതം അടക്കം തടസ്സപ്പെടുത്തിയായിരുന്നു ഘോഷയാത്ര.

കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവാനെത്തിയ നിരവധി വാഹനങ്ങൾ കുരുക്കിൽ പെടുകയും ഇവർ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി വരനെ ഒട്ടകപുറത്ത് നിന്ന് താഴെയിറക്കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക