01
Jun 2023
Sat
01 Jun 2023 Sat

പ​യ്യ​ന്നൂ​ർ: ബസ് യാത്രയ്ക്കിടെ നവദമ്പതികളുടെ 16 പവർ സ്വർണം കവർന്നു. പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം അ​ക്ഷ​യ് ഹൗ​സി​ൽ മ​ണ​പ്പാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻറെ(28)​യും ഭാ​ര്യ​യു​ടെ​യും സ്വ​ർ​ണ​മാ​ണ് ന​ഷ്ട​പ്പെട്ടത്. ദമ്പതികളുടെ പരാതിയിൽ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കും രാ​വി​ലെ പ​ത്തി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. കൊ​ച്ചി​യി​ൽ​നി​ന്നു രാ​ത്രി പ​ത്ത​ര​യോ​ടെ പ​യ്യ​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സി​ൽ ഒ​ൻ​പ​ത്, പ​ത്ത് സീ​റ്റു​ക​ളി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഇരുവരും.

സീ​റ്റി​ന് മു​ക​ളി​ലെ ക​ബോ​ർ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ലാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്. 7,20,000 രൂ​പ വി​ല​മ​തി​ക്കു​ന്നതാണ് സ്വർണമെന്ന് ദമ്പതികൾ പരാതിയിൽ ചൂണ്ടിക്കാട്ടി.