21
May 2025
Thu
21 May 2025 Thu
news paper delivery man dies in bike accident

ചെങ്ങന്നൂരില്‍ ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്ര വിതരണക്കാരനായ യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ കൊല്ലക്കടവ് വല്യ കിഴക്കേതില്‍ രാഹുല്‍(20)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഞ്ഞിലിച്ചുവട് പിഐപി കനാലില്‍ വ്യാഴം പുലര്‍ച്ചെ അഞ്ചോടെയാണ് ബൈക്ക് മറിഞ്ഞത്. മദ്‌റസയിലേക്ക് പോയ കുട്ടികളാണ് കനാലില്‍ ബൈക്ക് മറിഞ്ഞുകിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക