23
Dec 2023
Sat
23 Dec 2023 Sat

ഖത്തറിൽ നിന്നു പുതിയ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചു. മൂന്ന് വർഷമായി ബാംഗ്ലൂരിൽ നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ന്യൂസ് ട്രയിൽ (News Trail) എന്ന പത്രമാണ് ദോഹയിൽ തങ്ങളുടെ പുതിയ എഡിഷൻ ആരംഭിച്ചത്. ഉദ്ഘാടന പതിപ്പ് വ്യാഴാഴ്ച പുറത്തിറങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാർത്തകളുടെ അവതരണത്തിൽ ഉയർന്ന നിലവാരം പുലർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഒരു പോസിറ്റീവ് ശക്തിയായി പ്രവർത്തിക്കുകയും വാർത്തകളുടെ വിശ്വസനീയമായ ഉറവിടമായി തുടരുകയും ചെയ്യുമെന്നും ന്യൂസ് ട്രയിൽ എഡിറ്റർ രാജേന്ദ്ര മേനോൻ പറഞ്ഞു. ദി പെനിൻസുല മുൻ മാനേജിങ് എഡിറ്റർ ഹുസൈൻ അഹമ്മദ് ആണ് ന്യൂസ് ട്രയിലിന്റെ ദോഹ എഡിഷന്റെ എക്സിക്യൂട്ടിവ് എഡിറ്റർ.